Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Celebration

Thiruvananthapuram

ഓണാഘോഷ പരിപാടികൾ

 

നെ​യ്യാ​റ്റി​ന്‍​ക​ര: കു​ള​ത്തൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം "ത​ക​ധി​മി 2026' ഇ​ന്ന് ന​ട​ക്കും. ക​ലാ​പ​രി​പാ​ടി​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​കും.
നെ​യ്യാ​റ്റി​ന്‍​ക​ര അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഓ​ട്ടി​സം സ്പേ​സ് സെ​ന്‍റ​റി​ല്‍ ഇ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "സ്നേ​ഹ​പ്പൂ​ക്കാ​ലം' ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​നാ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫ്രീ​ഡാ സൈ​മ​ണ്‍, നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈഎ​സ്​പി സ്റ്റു​വ​ര്‍​ട്ട് കീ​ല​ര്‍, കൗ​ണ്‍​സി​ല​ര്‍ സം​ഗീ​താ പ്ര​സാ​ദ്, ബി​പി​സി ആ​ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പരിപാടി യിൽ പങ്കെടുക്കും.

നെ​യ്യാ​റ്റി​ന്‍​ക​ര കോ​ണ്‍​ഗ്ര​സ് വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷം "പൂ​ത്താ​ലം' കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ് ഘാ​ട​നം ചെ​യ്യും. അ​ത്ത​പ്പൂ​ക്ക​ളം, മ​ത്സ​ര​ങ്ങ​ള്‍, ഓ​ണ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.
തൊ​ഴു​ക്ക​ല്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും 23ന് ​ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജ​യ​കു​മാ​ര്‍, ഷി​നോ​ജ്, സു​നി​ത, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഊ​രൂ​ട്ടു​കാ​ല ഡോ. ​ജി.​ആ​ര്‍. പ​ബ്ലി​ക് സ്കൂ​ളി​ല്‍ കി​ഡ്സ് ഓ​ണം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ വ​ട​കോ​ട് വാ​ർ​ഡി​ലെ എ​ഡി​എ​സി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ.ഷി​ബു ആഘോ ഷത്തിൽ പങ്കെടുത്തു.

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.​വൈ​കുന്നേരം 3.30ന് ​നെ​ടു​മ​ങ്ങാ​ട് എ. ​അ​യ്യ​പ്പ​ൻ വീ​ഥി​യി​ൽ വി​ളം​ബ​ര ഘോ​ഷ​​യാ​ത്ര​ നട ക്കും. വൈ​കുന്നേരം ആറിനു ന​ട​ക്കു​ന്ന ഓ​ണോ​ത്സ​വം മ​ന്ത്രി പി.സി. ​വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ജി.ആ​ർ. അ​നി​ൽ എംഎ​ൽഎ ​അ​ധ്യ​ക്ഷ​നാ​കും.​

പാ​റ​ശാ​ല: കാ​രോ​ട് പ​ഞ്ചാ​യ​ത്ത് 'ഓ​ണാ​ര​വം' ഓ​ണ​പ​രി​പാ​ടി എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ഗ്ന​സ്, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ​കു​മാ​രി, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ല്‍. ശ​ശി​കു​മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ബി. ​അ​നി​ത, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​ധ​ര​ന്‍ നാ​യ​ര്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഭു​വ​ന​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ മാ​റാ​ടി സ​നി​ല്‍, ബി​ന്ദു, പ്ര​വീ​ണ, കാ​ന്ത​ള്ളൂ​ര്‍ സു​ധ ടീ​ച്ച​ര്‍, അ​ജി​ത സി ​ആ​ര്‍, എ​ല്‍ മ​ഞ്ജു​ഷ, ഇ. ​അ​നി​ത, എ​സ്. വി​ജ​യ​ന്‍, എ​സ്. സ​രി​ത, ഷീ​ബ സ്റ്റീ​ഫ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ര​പ്പ​ള്ളി: പ​റ​ണ്ടോ​ട് കി​ളി​യ​ന്നൂ​ർ ധീ​ര​ജ​വാ​ൻ പ്രേം​ജി​ത്ത് സ്മാ​ര​ക റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ധീ​ര​ജ​വാ​ൻ പ്രേം​ജി​ത്ത് ഗ്ര​ന്ഥ​ശാ​ല, വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും 23ന് ​ന​ട​ക്കും. വൈ​കു​ന്ന​രം 3.30 ന് ​കി​ളി​യ​ന്നൂ​ർ കി​ഴ​ക്കും​ക​ര​യി​ൽ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​മി​ഷം​നാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ​കാ​ര​ൻ ആ​ര്യ​നാ​ട് സ​ത്യ​ൻ ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണാ​ഘോ​ഷം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​ക്ക​ളി​ക​ളും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി "പ്ര​വാ​സോ​ണം 25‌' ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന് അ​ദ്‌​ലി​യ ഔ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.

ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ക​ട്ടെ എ​ന്ന ടൈ​റ്റി​ലി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രാ​റു​ള്ള സൗ​ജ​ന്യ ഓ​ണ​സ​ദ്യ​യും ന​ട​ക്കും.

പ്ര​വാ​സോ​ണം'25​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ആ​ഷി​ക് എ​രു​മേ​ലി ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും രാ​ജീ​വ് നാ​വാ​യി​ക്കു​ളം ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

സ്പോ​ൺ​സ​ർ​ഷി​പ്പ്: മ​ജീ​ദ് ത​ണ​ൽ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, റ​ഫീ​ഖ് സ​ൽ​മാ​ബാ​ദ്. ക​ലാ​പ​രി​പാ​ടി​ക​ൾ: ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ദീ​പ​ക്. ഓ​ണ​ക്ക​ളി​ക​ൾ: രാ​ജീ​വ് നാ​വാ​യി​ക്കു​ളം, അ​സ്ലം വേ​ളം. വെ​ന്യൂ: അ​നി​ൽ കു​മാ​ർ സ​ൽ​മാ​ബാ​ദ്, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, അ​മീ​ൻ ആ​റാ​ട്ടു​പു​ഴ, സാ​ജി​ർ ഇ​രി​ക്കൂ​ർ.

ര​ജി​സ്ട്രേ​ഷ​ൻ: മ​ഹ്മൂ​ദ് മാ​യ​ൻ, ഷി​ജി​ന ആ​ഷി​ക്ക്. ബാ​ക്ക് സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ്: അ​നി​ൽ സ​ൽ​മാ​ബാ​ദ്, വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്. ലേ​ബ​ർ ക്യാ​മ്പ് കോ​ഡി​നേ​ഷ​ൻ: ഇ​ർ​ഷാ​ദ് കോ​ട്ട​യം വോ​ള​ണ്ടി​യ​ർ കോ​ഓ​ർ​ഡി​നേ​ഷ​ൻ: ഫ​സ​ലു​റ​ഹ്മാ​ൻ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, പോ​ഗ്രാം നി​യ​ന്ത്ര​ണം: വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്.

ഓ​ണ​സ​ദ്യ: ബ​ദ​റു​ദ്ദീ​ൻ, മൊ​യ്തു തി​രു​വ​ള്ളൂ​ർ, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, അ​നി​ൽ കു​മാ​ർ ആ​റ്റി​ങ്ങ​ൽ, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ബെ​ന്നി ഞെ​ക്കാ​ട്, ദീ​പ​ക്. ടീ ​ആ​ൻ​ഡ് സ്നാ​ക്ക്സ്: മു​ഹ​മ്മ​ദ​ലി സി ​എം, അ​നി​ൽ ആ​റ്റിം​ഗ​ൽ, സാ​ജി​ർ.

റി​സ​പ്ഷ​ൻ: മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, മ​ജീ​ദ് ത​ണ​ൽ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ. ഡി​സൈ​നിം​ഗ്: അ​സ്ലം വേ​ളം മൊ​മെ​ന്‍റോ​സ്: ബ​ഷീ​ർ വൈ​കി​ല​ശേ​രി. ഫോ​ട്ടോ​ഗ്രാ​ഫി ആ​ൻ​ഡ് വീ​ഡി​യോ മ​സീ​റ ന​ജാ​ഹ്.

പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്ത​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​വാ​സോ​ണം'25 ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

എ​ഡ്മ​ന്‍റ​ൺ നേ​ർ​മ​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന്  

 

എ​ഡ്മ​ന്‍റ​ൺ: ഓ​ണ​ത്തെ​വ​ര​വേ​ൽ​ക്കാ​ൻ എ​ഡ്മ​ന്‍റ​ൺ ന​ഗ​രം ഒ​രു​ങ്ങി. സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ 10.45ന് ​ബാ​ൾ​വി​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ മാ​വേ​ലി‌​യെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് നേ​ർ​മ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ഡ്മ​ന്‍റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഈ ​ഓ​ണാ​ഘോ​ഷം പ​ഴ​മ​യു​ടെ​യും പു​തു​മ​യു​ടെ​യും സ​മ്മേ​ള​ന​മാ​കും. നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ള​ങ്ങ​ൾ കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന തി​രു​വാ​തി​ര, പു​ലി​ക​ളി, ചെ​ണ്ട​മേ​ളം എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​രും. അ​തോ​ടൊ​പ്പം, ഓ​ണ​പ്പാ​ട്ടു​ക​ളും പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ളും സം​ഗീ​ത വി​രു​ന്നും കോ​ർ​ത്തി​ണ​ക്കി​യ ക​ലാ​വി​രു​ന്ന് കാ​ണി​ക​ളു​ടെ മ​നം ക​വ​രും.

പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം പു​തു​മ​യേ​റി​യ രു​ചി​ക്കൂ​ട്ടു​ക​ളും ചേ​ർ​ത്ത് ത​യാ​റാ​ക്കും. ത​ത്സ​മ​യ സം​ഗീ​ത​വും മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ൽ എ​ഡ്മ​ന്‍റ​ണി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up